പത്തനംതിട്ട: കായിക താരങ്ങൾക്കായുള്ള രാജ്യത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്നാ പുരസ്കാരത്തിൻ്റെ പേര് മാറ്റിയ നരേന്ദ്ര മോദി സർക്കാരിൻ്റെ തീരുമാനം പ്രതിഷേധാർഹമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ട.
വലംഞ്ചുഴിയിൽ യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദ് ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ്. എന്നാൽ അത് രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അപമാനിച്ചു കൊണ്ടാവരുത്. ബി.ജെ.പി നേതാക്കളുടെ അസഹിഷ്ണുതയാണ് ഈ തീരുമാനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അബ്ദുൽ ഹൈ,യൂസഫ് തരകൻ്റെയ്യത്ത്,ഷാജി സുറൂർ, ഷിഹാബ് വലംഞ്ചുഴി, അജ്മൽ ഷാ,അജ്മൽ,യാസിൻ, അർഷിദ്, അൽത്താഫ് ഹനീഫ,പി വി അഹമ്മദ് എന്നിവർ പ്രസംഗിച്ചു.