തിരുവനന്തപുരം: മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ ഒരു വര്‍ഷത്തേക്ക് ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള കേരളത്തിന്റെ നിരന്തരമായ ആവശ്യം നിരാകരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.
ദീർഘകാലങ്ങളായി കേരളം മുന്നോട്ടുവച്ച ആവശ്യമായിരുന്നു കര്‍ഷകര്‍ക്ക് നാശ നഷ്ടമുണ്ടാക്കുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നുള്ളത്. ഇതാണ് കേന്ദ്ര സര്‍ക്കാര്‍ തള്ളിയത്. സംസ്ഥാന സര്‍ക്കാരിന്റെയും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെയും അധികാരപരിധിയില്‍ നിന്നുകൊണ്ടു കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണവകുപ്പും വന്യജീവി ശല്യം നേരിടുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച സംസ്ഥാനതല കമ്മിറ്റി, ജില്ലാതല കമ്മിറ്റികള്‍, ജനപ്രതിനിധികള്‍ മറ്റ് ബന്ധപ്പെട്ടവര്‍ എന്നിവരുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.