റിയാദ് : കഴിഞ്ഞ കുറച്ചു നാളായി സൗദിപ്രവാസികളുടെയിടയിൽ തിരയുന്ന ഒരു മുഖമാണ് ശ്രീ രെജു രാജൻ . പ്രയാസങ്ങൾ നിറഞ്ഞ ദൈനദിന പ്രവാസി ജീവിതത്തിൽ ആശ്വാസമേകുന്ന നിരവധി ആൽബം ഗാനങ്ങളിലും ഷോർട് ഫിലിമുകളിലും അഭിനയിച്ചു വരുകയാണ് ഈ കലാകാരൻ . സ്റ്റേജ് ഗായകൻ എന്ന നിലയിൽ റിയാദിലെ പല മലയാളി കൂട്ടായ്മകളിലും പ്രശസ്തനായ രെജു കഴിഞ്ഞ വര്ഷം റമദാന് ഇറങ്ങിയ “ഇഷ്ക്കിൻപെരുനാൾ ” എന്ന മനോഹര ഗാനത്തിലൂടെയാണ് അഭിനയരംഗത്തു ശ്രദ്ധ നേടുന്നത്ത് . തുടർന്ന് “The 3rd day”,” അകം” എന്നി ഷോർട് ഫിലിമുകളിലും ,”സഹനദീപ്തി” എന്ന മ്യൂസിക്കൽ ഡിവോഷണൽ ആല്ബത്തിലും അഭിനയിച്ചു .ഏറ്റവും പുതിയതായി “അവൾ “എന്ന ഷോർട് ഫിലിം റിലീസിനു ഒരുങ്ങി കൊണ്ടിരിക്കുകയാണ്.
അകം എന്ന ഹ്രസ്വ ചിത്രത്തിന് ഇന്ത്യൻ ഇന്റർനാഷണൽ ചലച്ചിത്ര മേളയിൽ നല്ല സന്ദേശത്തിനുള്ള രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു.റിയാദിലെ മലയാളി സുഹൃത്തുക്കളുടെ കൂട്ടായിമകളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് ശ്രീ രെജു രാജൻ .
വയനാട് സ്വദേശിയായ രെജു കഴിഞ്ഞ 12 വർഷമായി കുടുംബസമേതം സൗദി പ്രവാസി ആണ് .ഭാര്യ : ആശ രെജു , മക്കൾ എവിലിൻ , എഡ്വിൻ