ടോക്കിയോ: ഒളിംപിക്സില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡൽ പി വി സിന്ധു നേടി. തുടര്‍ച്ചയായ രണ്ട് ഒളിംപിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന ബഹുമതിയാണ് ഇതോടെ സിന്ധു സ്വന്തമാക്കിയത്. കൂടാതെ രണ്ട് ഒളിംപിക്സില്‍ ബാഡ്മിന്റണില്‍ മെഡല്‍ നേടുന്ന ലോകത്തെ ആദ്യ താരമെന്ന റെക്കോഡും സിന്ധു സ്വന്തമാക്കി. റിയോ ഒളിംപിക്സില്‍ സിന്ധു വെള്ളി മെഡല്‍ നേടിയിരുന്നു.
ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ചൈനയുടെ ഹി ബിങ്ജിയാവോയെ 21-13, 21-15 സ്കോറിന് സിന്ധു പരാജയപ്പെടുത്തി.
സിന്ധുവിന്റെ ചരിത്ര നേട്ടത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അഭിനന്ദിച്ചു. ‘ടോക്കിയോ ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയതിന് അഭിനന്ദനങ്ങള്‍, സിന്ധു നമ്മുടെ അഭിമാനവും രാജ്യത്തെ ഏറ്റവും മികച്ച ഒളിമ്പ്യന്മാരിൽ ഒരാളുമാണ്’, പ്രധാനമന്ത്രി സന്ദേശത്തിൽ പറഞ്ഞു.