23
Friday
August 2019

എസ്.എസ്.എൽ.സി പരീക്ഷ ഇന്നാരംഭിക്കും

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷകള്‍ ഇന്ന് തുടങ്ങും. സംസ്ഥാനത്ത് 2923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പതും ഗൾഫ് മേഖലയിലെ ഒമ്പതും കേന്ദ്രങ്ങളിലായി 4,35,142 വിദ്യാർഥികൾ പരീക്ഷയെഴുതും. ഇതിൽ 2,22,527 ആൺകുട്ടികളും 2,12,615 പെൺകുട്ടികളുമാണ്. ഗൾഫ് മേഖലയിൽ 495 കുട്ടികളും ലക്ഷദ്വീപ് മേഖലയിൽ 682 പേരും പരീക്ഷയെഴുതുന്നു.

മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത്, 27,436 പേർ. ഏറ്റവും കുറച്ചുപേർ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്, 2114 പേർ.

സംസ്ഥാനത്ത് 54 കേന്ദ്രീകൃത ക്യാമ്പുകളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഏപ്രിൽ അഞ്ചുമുതൽ മേയ് രണ്ടുവരെ രണ്ട് ഘട്ടങ്ങളിലായി നടക്കും. ആദ്യഘട്ടം ഏപ്രിൽ അഞ്ചിന് ആരംഭിച്ച് ഏപ്രിൽ 13-ന് അവസാനിക്കും. രണ്ടാംഘട്ടം ഏപ്രിൽ 25-ന് ആരംഭിക്കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com