21
Saturday
September 2019

എക്‌സ്‌റേ എടുക്കാന്‍ പണമില്ല; കൊല്ലത്ത് പിഞ്ചുകുഞ്ഞ് മരിച്ചു

Google+ Pinterest LinkedIn Tumblr +

കൊല്ലം: ചികിത്സിക്കാന്‍ പണമില്ലാതിരുന്നതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. കുളത്തൂപ്പുഴ മഞ്ജു വിലാസത്തില്‍ മഞ്ജു-ആദിത്യ വിനോദ് ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്.

57 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ശ്വാസതടസത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍ എക്‌സ്‌റേ എടുത്ത് വരാന്‍ നിര്‍ദേശിച്ചു. എക്‌സ്‌റേ എടുക്കുന്നതിനുള്ള തുക കയ്യിലില്ലായിരുന്ന മാതാവ് ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിക്കാതെ കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങി.

എന്നാല്‍, വീട്ടിലേക്ക് പോവുന്നതിന് ഇടയില്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയെന്നും, പാല് കുടിച്ചതിന് ശേഷം കുഞ്ഞ് ഛര്‍ദിച്ചതായും മാതാവ് പറയുന്നു. വീട്ടിലെത്തിയപ്പോഴേക്കും കുഞ്ഞ് അനക്കമറ്റ നിലയിലായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. പിന്നാലെ കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എക്സ്-റേക്ക് പണം ആവശ്യപ്പെട്ടെന്നും പണമില്ലാത്തതിനാല്‍ ചികിത്സ വൈകിയെന്നും രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ ചികിത്സ വൈകിയിട്ടില്ലെന്നും നിര്‍ദേശിച്ച ചികിത്സക്ക് രക്ഷിതാക്കള്‍ തയ്യാറായില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്

സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com